പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ വീണ്ടും പുറത്ത്,കൈക്കൂലി വാങ്ങാനായി ലോക്കപ്പില്‍ അടച്ചു

Advertisement

തൃശ്ശൂർ. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ പി ഔസേപ്പിനെയും മകനെയും പീച്ചി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 മെയ് 24നാണ് പീച്ചി എസ് ഐ ആയിരുന്ന പി എം രതീഷിന്റെ നേതൃത്വത്തിലുള്ള മർദ്ദനം. പരാതി ഉന്നയിച്ചയാള്‍ക്ക് നഷ്ടപരിഹാരവും പൊലീസിനുള്ള കൈമടക്കുമായി 5ലക്ഷം വാങ്ങിയെന്നും ആക്ഷേപം

ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദ്ദിച്ചതും അപമാനിച്ചതും.ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ആണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനിൽ നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. വിവരാകാശ പ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ എങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു

അതേസമയം മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. പട്ടിക്കാട് ആദ്യ മർദ്ദനത്തിനിരയായ ഹോട്ടൽ ഉടമയ്ക്ക് ഇതുവരെയും നീതി ലഭിച്ചില്ല. ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ പി ഔസേപ്പിന് പോലീസ് മർദ്ദിക്കുന്ന ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു

2023 മെയ് 24നാണ് സംഭവം. ഭക്ഷണത്തെചൊല്ലിയുള്ള തർക്കത്തിൽ പീച്ചി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്നതാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പിജിഎസ്ഐ പി എം രതീഷിന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനം എന്നാണ് ആരോപണം.പരാതി ഉന്നയിച്ചയാള്‍ക്ക് നഷ്ടപരിഹാരവും പൊലീസിനുള്ള കൈമടക്കുമായി 5ലക്ഷം വാങ്ങിയെന്നും ആക്ഷേപം ഉയരുന്നു. രണ്ടുലക്ഷമാണ് പൊലീസിന് കൈക്കൂലി എന്നപേരില്‍ പരാതിക്കാരന്‍ കസ്റ്റഡിയിലുള്ളവരില്‍നിന്നും വാങ്ങി എടുത്തത്.

Advertisement