തിരുവനന്തപുരം. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധത്തിന് അയവില്ല. നാലു പോലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പോലീസുകാരുടെ വീട്ടിലേക്ക് അടക്കം വലിയ മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തൃശ്ശൂരിൽ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാൽ പരിക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ നാലു പോലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.






































