വയനാട്.സൈബർ തട്ടിപ്പിന് ഇരയായി ചൂരൽമല സ്വദേശിയും. ചികിത്സയ്ക്കായി ലഭിച്ച തുകയാണ് നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തി 6000 രൂപ 2 അക്കൗണ്ടുകളിൽ നിന്നായി നഷ്ടപ്പെട്ടു. കുളക്കാട്ട്മുണ്ടയിൽ സുനേഷിൻ്റെ ഭാര്യ നന്ദയുടെ പണമാണ് കവർന്നത്. കർണ്ണപുടം പൊടിയുന്ന അസുഖമാണ് നന്ദയ്ക്ക്. ശസ്ത്രക്രിയയ്ക്കായി T സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നൽകിയ തുകയാണ് നഷ്ടപ്പെട്ടത്
പി എം കിസാൻ എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. ഫോണിൽ എത്തിയ സന്ദേശം ക്ലിക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഫോൺ പ്രവർത്തനം നിലച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുക നഷ്ടപ്പെട്ട കാര്യം വ്യക്തമായത്. സൈബർ പോലീസിൽ പരാതി നൽകി




































