കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു

Advertisement

തൃശൂർ. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കോടതിയിൽ ക്രിമിനൽനടപടി നേരിടുന്നതിനാലാണ് അച്ചടക്കനടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. മർദ്ദിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടാമെന്നാണ് ഡിജിപി ക്ക് നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടുന്നത് അടക്കം കടുത്ത നടപടി ഉണ്ടായേക്കും. രണ്ടുവർഷം മുൻപ് സ്വീകരിക്കേണ്ട സസ്പെൻഷൻ ആണ് ഇപ്പോൾ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു.

സുജിത്ത് വിഎസ്സിനെ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ കോടതി നാലു പോലീസുകാരെയും പ്രതിചേർത്ത കേസടുത്ത് ട്രെയിൽ നടക്കുന്നതിനാൽ സുഗമമായ ട്രെയിൻ റണ്ണിന് പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് തൃശ്ശൂർ റെയിഞ്ച് ഡിഐജി ആർ ഹരിശങ്കർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐ ജി കുന്നംകുളം എസ്ഐ ആയിരുന്ന ന്യുഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. തുടർനടപടി പരിഗണിക്കുന്നതായും ഉത്തരവിൽ സൂചനയുണ്ട്. എന്നാൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സുജിത്ത് ആവശ്യപ്പെട്ടു.രണ്ടുവർഷം മുമ്പ് നൽകേണ്ടിയിരുന്ന സസ്പെൻഷനാണ് ഇപ്പോൾ നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഉദ്യോഗസ്ഥർക്കെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ശശിധരന്റെ വീട്ടിലേക്ക് ചൂരലേന്തി പ്രതിഷേധ മാർച്ച് നടത്തി. പോലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി.

ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടാം എന്നാണ് ഡിജിപിക്ക് ലഭിച്ച നിയമപദേശം. ഇതിൻറെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടായേക്കും

Advertisement