കൊച്ചി.നഗരത്തില്‍ സൈബർ തട്ടിപ്പ് തുടർകഥയാവുന്നു. ജെറ്റ് എയർവെയ്സ്
കുംഭകോണത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 2. 88 കോടി രൂപ. വ്യാജ കോടതിയക്കം നിർമ്മിച്ചായിരുന്നു തട്ടിപ്പ്.
ഫാർമസ്യൂട്ടിക്കൽ ഉടമയിൽ നിന്ന് 25 കോടി തട്ടിയ കേസിന്റെ ഉറവിടം ദ്വീപ് രാജ്യമായ സൈപ്രസ്സ് എന്ന് കണ്ടെത്തൽ.
എന്നും
മുംബൈയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയായ വീട്ടമ്മയുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്.
ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി രൂപ വീട്ടമ്മയുടെ അക്കൗണ്ടിലെത്തി യതിന് ഇരുപത്തിയഞ്ചു ലക്ഷം രൂപ കമ്മീഷൻ പറ്റി എന്നായിരുന്നു കുറ്റം. വിശ്വസിപ്പിക്കാൻ വേണ്ടി വീട്ടമ്മയെ ഓൺലൈനായി വ്യാജ കോടതിയിലും ഹാജരാക്കി. ജഡ്ജിയും വക്കീലും ഉണ്ടായിരുന്ന കോടതിയിൽ ഒരു വീട്ടമ്മക്കെതിരെ മൊഴിയും നൽകി.
പണം തട്ടിയെടുത്തതിന് പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കിയെന്ന സന്ദേശമെത്തി. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാനും നിർദ്ദേശം നൽകി. ഈ വാക്ക് വിശ്വസിച്ച് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പിസിസി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. വീട്ടമ്മ നൽകിയ പരാതിയിൽ
സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ കൊച്ചിയിൽ
നാല് കേസുകളിലായി 30 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. 25 കോടി തട്ടിയെടുത്ത കേസിന്റെ ഉറവിടം സൈപ്രസ് ആണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ക്യാപ്പിറ്റലിക്സ് എന്ന വ്യാജ ആപ്പ് വഴിയായാണ് തട്ടിപ്പ് നടന്നത്. ഇന്ത്യയിൽ മാത്രം ആയിരം പേർക്ക് ഈ ആപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്. 60 മുതൽ ഒരു കോടി രൂപയാണ് വരെയാണ് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് നഷ്ടമായത്.




































