തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡി ഐ ജി യുടെ ശിപാർശ. ഉത്തരമേഖല ഐ ജി ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. അച്ചടക്ക നടപടി പുന:പരിശോധിക്കണമെന്നും ശിപാർശയിലുണ്ട്.
ഇതിനിടെ തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി
ഡി സതീശൻ രംഗത്തെത്തി. അയ്യപ്പസംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു. വര്‍ഗീയ വാദികള്‍ക്കും സംഘടനകള്‍ക്കും സ്പേസ് ഉണ്ടാക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ






































