തൃശൂര്‍. കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി. കോടതി പ്രതിചേർത്ത സിപിഒ ശശിധരനെതിരെ പോലീസ് അച്ചടക്ക നടപടി സ്വീകരിച്ചില്ല. പ്രതിചേർത്തതിൽ മൂന്നുപേർക്കെതിരെ മാത്രമാണ് അച്ചടക്കനടപടി സ്വീകരിച്ചത്. ശശിധരനെ ഒഴിവാക്കിയത് സുജിത്ത് വിഎസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ശശിധരൻ ഇല്ലെന്ന പേരിൽ
എന്നാൽ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ ശശിധരൻ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമെന്ന് അന്വേഷണ റിപ്പോർട്ട്. ജിഡി ചാർജിൽ ഉണ്ടായിരുന്ന ശശിധരൻ പുറത്തുനിന്ന് വന്നതിനാൽ സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കാര്യം സംഭവിക്കാൻ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിഗമനം.അന്വേഷണ റിപ്പോർട്ട് നിലനിൽക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്
ബാക്കി ഉദ്യോഗസ്ഥരുടെ രണ്ടുവർഷത്തെ ഇൻഗ്രിമെൻറ് തടഞ്ഞു വയ്ക്കുന്നതായിരുന്നു ശിക്ഷാനടപടി






































