തിരുവനന്തപുരം. മുതിർന്ന സിനിമ നടൻ മധുവിന് ഓണക്കോടി സമ്മാനിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാധ് അർലേക്കർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗവർണർക്കൊപ്പം മധുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. മലയാളികൾ ഓണാശംസകൾ നേർന്നാണ് ഗവർണർ മടങ്ങിയത്.
തിരുവനന്തപുരം കണ്ണമൂലയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന നടൻ മധുവിനെ നേരിട്ട് എത്തിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥർലേക്കറും ,കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സന്ദർശിച്ചത്. ഗവർണർ മധുവിന് ഓണക്കോടി സമ്മാനിച്ചു.
മധു സിനിമാലോകത്തെ അതുല്യ പ്രതിഭയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാധ് അർലേക്കർ. കുടുംബത്തോടൊപ്പമാണ് ഗവർണർ മധുവിനെ സന്ദർശിക്കാൻ എത്തിയത്.എല്ലാദിവസവും തനിക്ക് ആഘോഷങ്ങളെന്നും , വീട്ടിലെത്തിയതിൽ നന്ദി എന്നും മലയാളത്തിന്റെ നിത്യഹരിത നായകൻ മധു.15 മിനിറ്റിലധികം സമയം വീട്ടിൽ ചെലവഴിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.






































