അങ്കമാലി. ടൗണിലും പോലീസിന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിനിരയായത് അങ്കമാലിയിലെ ഓട്ടോ ഡ്രൈവർ സിബീഷ്.
താൻ നേരിട്ടത് ക്രൂര മർദ്ദനം എന്ന് സിബീഷ് ചാനലിനോട്.
എസ് ഐ നിലത്തിട്ട് ബൂട്ടിന് ചവിട്ടുകയും ഓഫീസ് റൂമിൽ വച്ച് മർദ്ദിക്കുകയും ചെയ്തതായി സിബീഷ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ചോദിച്ചിട്ട് നൽകാതെ പോലീസ്. സ്റ്റേഷനിൽ എത്തിയവരുടെ സ്വകാര്യത നഷ്ടമാകുമെന്ന് പോലീസിന്റെ മറുപടി.
മുഖ്യമന്ത്രിക്കും എസ്പിക്കും അടക്കം ഓട്ടോ ഡ്രൈവർ പരാതി നൽകി . അങ്കമാലി സ്റ്റേഷനിലെ എസ് ഐ പ്രദീപ് കുമാറിനെതിരായാണ് പരാതി. ജൂലൈ 6നാണ് മർദ്ദനമുണ്ടായത്
മർദ്ദിച്ച ശേഷം സുധീഷിനെ സ്റ്റേഷനിൽ നിന്നും പറഞ്ഞു വിട്ടു. ഡോക്ടർ സർട്ടിഫിക്കറ്റിലും പോലീസ് ബൂട്ട് ഇട്ട് ചവിട്ടി എന്ന് ആക്ഷേപമുണ്ട്.






































