പാലക്കാട്. പുതുനഗരത്ത് വീടിനുള്ളിൽ വച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സഹോദരനും സഹോദരിക്കും പരുക്ക് . പുതുനഗരം സ്വദേശി ഷെരീഫ്, സഹോദരി ഷഹാന എന്നിവർക്കാണ് പരുക്കേറ്റത്. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പുതുനഗരം മാങ്ങോട്ടു കാവ് പരിസരത്ത് എത്തിയ ഷെരീഫ് സഹോദരി ഷഹാനയും തൊട്ടടുത്ത വീട്ടിലേക്ക് എത്തിയതിനുശേഷം ആയിരുന്നു പൊട്ടിത്തെറി നടന്നത്.
ഇന്നുച്ചയോടു കൂടിയാണ് പുതുനഗരം മാങ്ങോട്ടുകാവ് പരിസരത്തെ
വീട്ടിൽ പൊട്ടിത്തെറി നടന്നത്. സമീപത്തെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പുതുനഗരം സ്വദേശി
ഷെരീഫ്,
ഇയാൾക്കും സഹോദരി ഷഹാനക്കും ആണ് പരിക്കേറ്റത്. ഷെരീഫിന്റെ കൈക്ക് പരുക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതെന്നാണ് വിവരം ലഭിച്ചിരുന്നത്. പക്ഷേ പിന്നീട് നടത്തിയ പരിശോധനയിൽ പൊട്ടിയത് മറ്റേതോ സ്ഫോടക വസ്തുവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വീട്ടിൽ ഉണ്ടായിരുന്നവർക്ക് എസ്ഡിപിഐ ബന്ധമെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി
അതേസമയം വീട്ടിലുണ്ടായിരുന്ന രണ്ടു യുവാക്കൾ മുൻ എസ്ഡിപിഐ പ്രവർത്തകരാണെന്നും രണ്ട് വർഷം മുൻപ് ഇവർക്കെതിരെ അച്ചടക്ക നടപടി എടുത്തതാണെന്നും എസ്ഡിപിഐ നേതാക്കൾ
പൊട്ടിയത് പന്നിപ്പടക്കം ആണെന്ന് പോലീസ് വിശദീകരിക്കുന്നു, സ്ഫോടക വസ്തു എങ്ങനെവീടിനുള്ളിൽ എത്തിക്കുന്നതിനെ കുറിച്ച് തുടരന്വേഷണത്തിലെ വ്യക്തമാകുമെന്നാണ് പുതുനഗരം പോലീസ് പറയുന്നത്






































