കുന്നംകുളത്തെ മൂന്നാമുറ പോലീസുകാർക്ക് എതിരെ ശക്തമായ നടപടി വേണമെേന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. പോലീസുകാരെ പുറത്തതാക്കണം. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരും. തീവ്രവാദ ക്യാമ്പിൽപോലും കാണാത്ത ക്രൂര പീഡനം. DIG യുടെ മറുപടിയിൽ തൃപ്തിയില്ല
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമായി DIG പെരുമാറരുത് എന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായി ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശെരിയാണ്. കൂട്ടായ തീരുമാനമാണ് എടുത്തത്
ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ഇടതിൽ ആക്രമണം നടക്കുന്നു. പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. സിപിഎം പറഞ്ഞപോലെ ന്യായീകരണത്തിന് കോൺഗ്രസ് തെയ്യാറായില്ല. രാഹുൽ നിയമസമ്മേളനത്തിൽ ഉണ്ടാകുമോ എന്ന ചോദ്യം തള്ളാതെ വി ഡി സതീശൻ. തനാണ് പ്രതിപക്ഷനേതാവ് ഉത്തരം പറയാനുള്ള ചുമതലയുമുണ്ട്. എന്നാൽ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എടുക്കും






































