തിരുവനന്തപുരം. ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു. അന്വേഷണം റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ, ആരോപണ വിധേയനായ ഡോക്ടർ തുടങ്ങിയവർ വിപുലീകരിച്ച വിദഗ്ധസമിതിക്ക് മുന്നിൽ ഹാജരായിരുന്നു. നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കാനുള്ള ശ്രമം നടത്താനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ രേഖകൾ പരിശോധിച്ചതിനുശേഷം ആണ് ബോർഡ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ ഗൈഡ് പുറത്തെടുക്കാനുള്ള സാധ്യത തേടാൻ തീരുമാനിച്ചത്.
Home News Breaking News ഗൈഡ് വയർ രോഗിയുടെ നെഞ്ചിൽ കുടുങ്ങിയ സംഭവം, ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ വിദഗ്ധ സമിതിയുടെ...



































