രാഹുല്‍ മാങ്കൂട്ടത്തിലെതിരെയുള്ള പരാതിക്കാരിൽ ഇരകൾ ഇല്ല,എങ്കിലും മൊഴിയെടുപ്പ് പൂർത്തിയാക്കി ക്രൈം ബ്രാഞ്ച്

Advertisement

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയാക്കി ക്രൈം ബ്രാഞ്ച്.പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ഇരകളെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നടപടിയും ക്രൈം ബ്രാഞ്ച് ആരംഭിച്ചു. രാഹുലിന്റെ സസ്പെൻഷനിലൂടെ കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

പത്തിലധികം പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ ലഭിച്ചത്. പരാതി നൽകിയ മുഴുവൻ പേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.എന്നാൽ ഈ പരാതിക്കാരിൽ ഇരകൾ ഇല്ല. ഇരകളുടെ കൂടി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല.നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു..

രാഹുലിന് കേൺഗ്രസ് സംരക്ഷണം നൽകുകയാണെന്ന് എംപി ഗോവിന്ദൻ തിരുവനന്തപുരം പറഞ്ഞു.സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും.രാഹുലിന്റെ സസ്പെൻഷനിലൂടെ കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും എം വി ഗോവിന്ദൻ.

നിയമസഭ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് ഇരകളായ പെൺകുട്ടികളെ കണ്ടു മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്

Advertisement