സ്കൂൾ വളപ്പിൽനിന്ന് ഉഗ്ര സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്

Advertisement

പാലക്കാട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വടക്കതറയിലുള്ള വ്യാസ വിദ്യ പീഠം സ്കൂൾ വളപ്പിൽനിന്ന് ഉഗ്ര സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്
.കല്ലേക്കാട് പൊടി പാറയിൽ സുരേഷ് എന്ന ആളുടെ വീട്ടിൽ നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ പിടികൂടി പോലീസ്.
സുരേഷ് ആർഎസ്എസ് ബിജെപി പ്രവർത്തകനെന്ന് സിപിപിഎമും കോൺഗ്രസ്സും.
ഒരു ബന്ധമില്ലെന്ന് ബിജെപിയും പറയുന്നു

ഓഗസ്റ്റ് 20 നു വൈകീട്ടാണ് RSS നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്കൂൾ പരിസരത്തു സ്ഫോടനമുണ്ടാകുന്നത് പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റു.സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുകൾ കിട്ടിയില്ല. ശ്രമകരമായ അന്വേഷണത്തിലാണ്
സംഭവവുമായി ബന്ധപ്പെട്ട് നൗഷാദ്, ഫാസിൽ എന്നി
രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ ചോദ്യം ചെയ്തിൽ നിന്നാണ് ഇന്ന് രാവിലെ സുരേഷിന്റെ വീട്ടിലേക്ക് പോലീസ് എത്തിയത്.
വീട്ടിൽ നിർത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഇലക്ട്രിക് ഡിറ്റനേറ്ററും, 12 സ്പോടക വസ്തുക്കളും കണ്ടെത്തി.

സുരേഷ് ബിജെപി പ്രവർത്തകനാണെന്ന് പോലീസും സ്ഥിരീകരിക്കുന്നു. സുരേഷ് ബിജെപിയുടെ ആർഎസ്എസിന്റെയും സജീവ പ്രവർത്തകൻ ആണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു

പോലീസ് കൂടുതൽ അന്വേക്ഷണം നടത്തണമെന്നും സുരേഷിന് ബിജെപി ബന്ധമെന്നും ഡി സി സി പ്രസിഡന്റ്‌ എ തങ്കപ്പൻ

ആരോപണം അടിസ്ഥാനരഹിതം ആണെന്നും ബിജെപിയും ആർഎസ്എസുമായും കേസിനും പ്രതിക്കും യാതൊരു ബന്ധവും ഇല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കൃഷ്ണകുമാറും പറഞ്ഞു.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ അറസ്റ്റ് അടക്കമുള്ള മറ്റു നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും

Advertisement