ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; സഹകരിക്കില്ലെന്ന് യുഡിഎഫ്

Advertisement

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം .
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്നും ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാത്ത സർക്കാരാണി തെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുവതീ പ്രവേശനത്തിന് അനുകൂലമായി നൽകിയ അഫിഡവിറ്റ് പിൻവലിക്കാനും നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട സമരത്തിൽ എടുത്ത കേസുകൾ പിൻവലിക്കാനും സർക്കാർ തയ്യാറാണോ എന്നും വി ഡി സതീശൻ ചോദിച്ചു.

യുഡിഎഫ് നേതാക്കളുടെ സഹകരണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയിരുന്നില്ല എന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആദ്യം ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയട്ടെയെന്നും ആചാരലംഘനത്തിനെതിരെ നവോദ്ധാനസദസ് ഉണ്ടാക്കി മതിലുപണി തവർ അതിന് മറുപടി പറയട്ടെയെന്നും സതീശൻ പറഞ്ഞു.

Advertisement