ആഗോള അയ്യപ്പ സംഗമം: യുഡിഎഫ് തീരുമാനം നാളെ

Advertisement

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണമോയെന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനം നാളെ .മുന്നണി നേതാക്കളുടെ യോഗ തീരുമാനം നാളെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിക്കും. സംഗമവുമായി സഹകരിക്കുന്നതിനെക്കുറിച്ചുള്ള നിലപാടും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു ഡി എഫ് നേതാക്കളുടെ യോഗത്തിൻ്റെ അജൻഡയിലുണ്ടന്നാണറിവ്.
യുഡിഎഫ് നേതാക്കളോട് സഹകരണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ല. നേരത്തെ, ആഗോള അയ്യപ്പ സംഗമത്തിൽ സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നത്.

Advertisement