വീണ്ടും കുതിച്ച്‌ സ്വര്‍ണവില; ഓണത്തിന് തിളക്കം മങ്ങുമോ?

Advertisement

കൊച്ചി:പിടികിട്ടാതെ കുതിച്ച്‌ സ്വർണവില. ഓണത്തിന് പൊന്നു വാങ്ങാൻ കാത്തിരുന്ന മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചാണ് സ്വർണം തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ തന്നെ തുടരുന്നത്.

മൂന്ന് ദിവസം മുമ്പ് സ്വർണം 76,960 രൂപ എന്ന റെക്കോർഡ് വില തൊട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കൂടുതല്‍ ഉയർന്ന് പോകുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്നും സ്വർണത്തിന്റെ വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. പവന് 160 രൂപ കൂടി 77800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 77640 രൂപയായിരുന്നു. പണിക്കൂലി കൂടി ആകുമ്പോള്‍ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിലയിലേക്ക് സ്വർണം പോകും.

Advertisement