പൊലീസ് ഉദ്യോഗസ്ഥൻ ബൈക്ക് യാത്രികനെ ലാത്തി കൊണ്ടടിച്ചതായി പരാതി

Advertisement

തിരുവനന്തപുരം. വെള്ളറടയിൽ പൊലീസ് ഉദ്യോഗസ്ഥൻ ബൈക്ക് യാത്രികനെ ലാത്തി കൊണ്ടടിച്ചതായി പരാതി.അമ്പൂരി സ്വദേശികളായ അനിൽ സജി എന്നിവരാണ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സഹോദരങ്ങളായ ഇരുവരും എസ് പിക്ക് പരാതി നൽകി .കാട്ടാക്കടയിൽ നിന്ന് മടങ്ങും വഴി അർദ്ധരാത്രിയോടുകൂടിയാണ് സംഭവം.പോലീസുകാർ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അകാരണമായി ലാത്തി കൊണ്ടടിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ലാത്തി കൊണ്ട് കയ്യിൽ പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ശേഷം സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് എസ് പിക്ക് പരാതി നൽകിയത്.എന്നാൽ കൈകാണിച്ചിട്ടും നിർത്താത്തതിനെത്തുടർന്നാണ് വാഹനം തടഞ്ഞതെന്നാണ് പോലീസ് ഭാഗം

Advertisement