ഓണം സജീവമാകെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വൻ ലഹരി വേട്ട. തൃശൂരിൽ സ്വകാര്യ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവും എംഡിഎംഎയ്യു പിടികൂടി. പാലക്കാട് എടത്തനാട്ടുകരയിൽ വില്പനയ്ക്ക് എത്തിച്ച 12 ഗ്രാം എംഡിഎംഐയുമായി രണ്ടുപേർ അറസ്റ്റിൽ. ഇടപ്പള്ളിയിൽ 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളും പിടിയിൽ.
എക്സൈസും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ്സുകളിൽ നിന്ന് ലഹരി പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികളും, 50 ഗ്രാം എംഡിഎംഐയുമായി മലയാളികളും ആണ് പിടിയിലായത്. അതിനിടെ വില്പന ലക്ഷ്യമിട്ട് പാലക്കാട് എടത്തനാട്ടുകരയിൽ എത്തിച്ച 12 ഗ്രാം എംഡിഎംഐയുമായി നാട്ടുകാർ പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇടപ്പള്ളിയിൽ 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളും പിടിയിലായി. ഒഡിഷ സ്വദേശി ബപിരാജ് നായക്
ഇടപ്പള്ളി ജംഗ്ഷനിൽ വച്ച് ഇന്നലെ രാത്രിയാണ് പിടിയിലായത്.





































