രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

Advertisement

.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സമാന ആരോപണം നേരിടുന്നവർ ഇടതുപക്ഷത്തും ഉണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ എം മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിന്റെ കേസും താരതമ്യം ചെയ്യാൻ ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങളെന്നു അടൂർ പ്രകാശ് എം പി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമെന്നും അടൂർ പ്രകാശ്.

പ്രതിപക്ഷ നേതാവും രാഹുലിനെ കൈവിടുന്നില്ല. എൽഡിഎഫ്,ബിജെപി നേതാക്കൾക്കെതിരെ
കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരുമെന്ന് വി ഡി സതീശൻ.

എന്നാൽ എം മുകേഷ് എംഎൽഎക്കെതിരായ ആരോപണം പ്രതിരോധിക്കുകയാണ് സിപിഐഎം.അതേസമയം,രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു

Advertisement