പാലക്കാട്. രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാട് എത്തിക്കാൻ ഷാഫി പറന്പിലിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നെന്ന വാദം തളളി ഷാഫി പറന്പിൽ.സ്ഥലത്തില്ലാത്ത കെപിസിസി സെക്രട്ടറിയുടെ വീട്ടിലാണ് യോഗം ചേർന്നെന്ന് വാർത്ത പ്രചരിച്ചത്.സി ചന്ദ്രൻ തന്നെ വാർത്ത തളളി പുറത്ത് വന്നിട്ടും വാർത്ത തിരുത്താൻ തയ്യാറായില്ല. രാഹുലിന് സ്വന്തം മണ്ഡലം ബാലികേറാമലയാക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണീത്തരം വാര്‍ത്തകളെന്ന് രാഹുലിനോട് ആഭിമുഖ്യമുള്ളവര്‍ പറയുന്നു. ഷാഫി അടക്കമുള്ള നേതാക്കളെ പിന്മാറ്റി രാഹുലിനെ നേരിടാനുള്ള കളം തീര്‍ക്കുകയാണ് ബിജെപിയും സിപിഎമ്മും ചെയ്യുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് തിരിച്ചെത്തിക്കാനും പരിപാടികളിൽ സജീവമാക്കാനും ഷാഫി പറന്പിലിന്റെ നേതൃത്വത്തിൽ പാലക്കാട്ട് എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നാണ് പുറത്ത് വന്ന വാർത്തകൾ,ഇന്നലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ ഷാഫി പാലക്കാട്ടെത്തുകയും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു,കെപിസിസി സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിൽ യോഗം ചേർന്നാണ് വാർത്തകൾ പ്രചരിപ്പിച്ചത്.
മൂകാംബികയായിലായിരുന്ന ചന്ദ്രൻ ഇന്ന് പുലർച്ചെയാണ് പാലക്കാട്ടെത്തിയതെന്നും ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടും ഒരു മാധ്യമം തെറ്റായ പ്രചാരണം നടത്തിയെന്നും ഷാഫി.രാഹുലിനെ പാലക്കാട്ട് എത്തിക്കണോ വേണ്ടയോ എന്ന് നേതൃത്വമാണ് തീരുമാനിക്കുകയെന്നും ഷാഫി പറന്പിൽ വ്യക്തമാക്കി
രാഹുലിനെ തിരികെയെത്തിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ അതൃപ്തിയറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.എന്നാൽ രാഹുൽ തിരിച്ചെത്തിയാൽ സുരക്ഷ ഒരുക്കാനാകില്ലെന്നതാണ് ഡിസിസിയുടെ നിലപാട്






































