തട്ടത്തുമല സ്ക്കൂളിൽ ഓണാഘോഷം ലഹരിയിൽ മുങ്ങി, എട്ട് പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം: തട്ടത്തുമല ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന ഓണാഘോഷം ലഹരിയിൽ മുങ്ങി. പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്ക്കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ഇരു വിഭാഗമായി തിരിഞ്ഞ് വിദ്യാർത്ഥികൾ പ്രശ്നമുണ്ടാക്കിയപ്പോൾ പ്രിൻസിപ്പാൾ പോലീസിനെ വിവരം അറിയിച്ചു.പോലീസെത്തി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. വൈദ്യ പരിശോധനയിലാണ് ലഹരി ഉപയോഗം വെളിച്ചത്ത് വന്നത്.ഇതോടെ ജൂവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകി.

Advertisement