കൂത്താട്ടുകുളം:ഇടതുമുന്നണിക്ക് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം വിമത അംഗം കലാ രാജുവിന് വിജയം. യു.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാർഥിയായി മത്സരിച്ച കലാ രാജുവിന് 13 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് 12 വോട്ടും ലഭിച്ചു.ഇതോടെ ഇടത് മുന്നണി അംഗങ്ങൾ കാലുമാറ്റക്കാരിയായ കലാ രാജുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.ചെയർപേഴ്സൻ്റെ ഓഫീസിന് മുന്നിൽ അവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ചെയര്‍പേഴ്‌സണ്‍ പരിഗണിക്കണമെന്ന് കലാ രാജു യു.ഡി.എഫ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു.വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി.ജി. സുനില്‍കുമാറിനെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്.കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു.
Home News Breaking News സി പി എം വിമത കലാരാജു കുത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ;ജയം ഒരു വോട്ടിന്, പ്രതിഷേധവുമായി ഇടത്...






































