കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം , ഹർജിയിൽ വിധി ഇന്ന്

Advertisement

കണ്ണൂർ. എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി ഇന്ന്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹർജി നൽകിയത്. എന്നാൽ കേസ് അനാവശ്യമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹർജിയിൽ കോടതി ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടിരുന്നു. തുടരന്വേഷണ ഹർജി തള്ളിയാൽ കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി വിചാരണ ആരംഭിക്കും.

Advertisement