തിരുവനന്തപുരം.സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ. ഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു.. കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ വകുപ്പുതല നടപടി വൈകുന്ന സാഹചര്യമാണ് ഇപ്പോൾ.. ഇത് സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കും.
അതിനാൽ നടപടികൾക്ക് കാലതാമസം പാടില്ലെന്നും സർക്കുലറിൽ പറയുന്നു.. എല്ലാ മാസവും യോഗം ചേർന്ന് കേസുകളുടെ പുരോഗതി വിലയിരുത്തണം. എല്ലാ മാസവും
5-ാം തീയതിക്ക് മുമ്പ്, തീർപ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങൾ ഭരണ വകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു..





































