തൃശ്ശൂരിൽ വൻ ലഹരി വേട്ട. ദമ്പതികൾ പിടിയിൽ. 105 ഗ്രാം MDMA കണ്ടെടുത്തു. രണ്ട് യുവതികളെയും, ഒരു യുവാവിനെയും തൃശൂർ സിറ്റി ഡാൻസാഫും വെസ്റ്റ് പോലീസും ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം സ്വദേശിയായ ആഷിക് , പത്തനാപുരം സ്വദേശിയായ ഷഹാന, മാള സ്വദേശിയായ ഹരിത എന്നിവരെയാണ് പിടികൂടിയത്. ഷഹാന ആഷിക്കിന്റെ ഭാര്യയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ലഹരി വിപണി സജീവമാകും എന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് വ്യാപകമായ പരിശോധനകളാണ് വിവിധ ഏജൻസികൾ നടത്തുന്നത്.






































