തിരുവനന്തപുരം. എം.എൽ.എ സ്ഥാനം രാജി വെക്കാൻ രാഹുൽ തയ്യാറാകേണ്ടി വരുമെന്ന് സി.പി.എം. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാഹുലിന്റെ രാജിയെന്ന് എം.വി ഗോവിന്ദൻ.ദേശാഭിമാനി ലേഖനത്തിലാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത് സ്ത്രീപക്ഷ നിലപാടല്ല പുരുഷാധിപത്യത്തിന് വഴങ്ങുന്ന നിലപാടാണ് കോൺഗ്രസിന്. പൊതു വികാരത്തിന് വിരുദ്ധമായി യുവ നേതാവിനെ എങ്ങനെയും സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു
രാഹുലിനെതിരായ പരാതി വി ഡി സതീശൻ ഒറ്റപ്പെട്ട സംഭവമായി കണ്ടു. മൂന്നുവർഷം മുമ്പ് തന്നെ രാഹുലിന് എതിരായ പരാതി സതീശന് അറിയാമായിരുന്നു. അന്ന് രാഹുലിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ സ്ത്രീകൾ പീഡനത്തിന് വിധേയരാകില്ലായിരിന്നു
പീഡനത്തിനിരയായ പെൺകുട്ടി പരാതിയുമായി വന്നാല്‍ ഗൗരവത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.






































