കൊച്ചി. എറണാകുളം മുട്ടത്ത് ഹെലൻ വെൽനെസ്സ് എന്ന സ്പായിൽ പരിശോധന നടത്തി പോലീസ്. 24 ഗ്രാം എം ഡി എം എ യും 600 ഗ്രാം കഞ്ചാവും പിടികൂടി. നടത്തിപ്പുകാരായ യുവാക്കൾ അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കൽ കുഴിക്കാനത്ത് വീട്ടിൽ ശ്യാം സുൽത്താൻ ബത്തേരി ചീരാൽകല്ലും വീട്ടിൽ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്
റൂറൽ ജില്ലാ ഡാൻസാഫും, ആലുവ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അലമാരിക്കകത്ത് സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് ലഭ്യമാകുന്ന വിവരം






































