തിരുവനന്തപുരം. പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനമുറി സൗകര്യവുമായി സർക്കാർ.അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് വീടിനോട് ചേർന്ന് പഠനമുറി നിർമ്മിക്കാം.രണ്ട് ലക്ഷം രൂപ വരെ സർക്കാർ അനുവദിക്കും.പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി
വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.ധനസഹായം നാലു ഗഡുക്കളായി നൽകും.ധനസഹായം ലഭിക്കുന്നതിന് എസ്റ്റിമേറ്റ്, പ്ലാൻ,വാലുവേഷൻ എന്നിവ ഗുണഭോക്താക്കൾ സമർപ്പിക്കേണ്ടതില്ല





































