കൊച്ചി.ട്രാൻസ് വുമൺ അവന്തികയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി അന്ന. അവന്തികയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗുഡാലോചന. ബിജെപിയാണ് അവന്തികയ്ക്ക് പിന്നിലെന്നും അന്ന മാധ്യമങ്ങളോട് വെളിപ്പെടുത്തി.രാഷ്ട്രീയ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ കയ്യിലുണ്ട്.അത് വൈകാതെ പുറത്ത് വിടും.പ്രശസ്തിക്ക് വേണ്ടിയാണു അവന്തിക ഇത് ചെയ്തത് രാഹുലിനെതിരെ പരാതി ഉള്ളവർ കോടതിയിൽ പോകട്ടെയെന്നും അന്ന പറഞ്ഞു
‘ഇപ്പൊ അവന്തിക നടത്തിയ വെളിപ്പെടുത്തൽ തീർച്ചയായും രാഷ്ട്രീയപ്രേരിതമാണ്. ബിജെപിയുടെ ആളുകളുമായി കൂടിയാലോചിച്ചാണ് ആരോപണം ഉന്നയിച്ചത്. വ്യക്തമായ തെളിവില്ല. രാഹുലും അവന്തികയും നല്ല സുഹൃത്തുക്കളായിരുന്നു. മൂന്നുവർഷം മുമ്പ് തനിക്ക് പേടിയായിരുന്നുവെന്നാണ് അവന്തിക പല ചാനലിലും വന്നിരുന്ന് ഇപ്പോൾ പറയുന്നത്. അന്നൊന്നും ഒരു പേടിയുമുണ്ടായിരുന്നില്ല. ആലുവ പോലീസ് സ്റ്റേഷൻ മാർച്ചിലടക്കം ഞാനും അവന്തികയും ഒന്നിച്ച് പങ്കെടുത്തതാണ്.’ -അന്നാ രാജു കൂട്ടിച്ചേർത്തു.
‘രാഹുൽ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ കുറേ പേരുടെ പ്രേരണ കൊണ്ടല്ല പറയേണ്ടത്. അത് മൂന്ന് വർഷം മുമ്പ് പ്രതികരിക്കേണ്ടതായിരുന്നു. 2019 മുതൽ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്‌ട് എന്ന കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമവും ഇവിടെയുണ്ട്. ഇതെല്ലാം അറിയാവുന്ന വ്യക്തിയാണ്. അന്നും സോഷ്യൽ മീഡിയയിലും സജീവമാണ്. ആ വ്യക്തി എന്തുകൊണ്ട് ഇപ്പൊ പ്രത്യേകമായി ആരോപണവുമായി വന്നു?’ -അന്നാ രാജു പറഞ്ഞു.






































