മാവൂരിൽ പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു

Advertisement

കോഴിക്കോട്. മാവൂരിൽ പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കാനാണ് തീരുമാനം.

എളമരം കടവിനോട് ചേർന്ന ഭാഗത്ത് പുലിയെ കണ്ടെന്നാണ് പെരുവയൽ സ്വദേശിയായ യുവാവ് പോലീസിനെയും വനം കുപ്പിനെയും അറിയിച്ചത്. യുവാവിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി. ഗ്രാസിം ഫാക്ടറുടെ സ്ഥലത്ത് പുലിയെ കണ്ടെന്നാണ് യുവാവ് നൽകിയ വിവരം.

ഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാടുവെട്ടി തെളിക്കാൻ അടിയന്തര നിർദേശം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് പറഞ്ഞു

നേരത്തെ ഗ്രാസിം സ്റ്റേഡിയം നിലനിൽക്കുന്ന കരിമല ഭാഗത്തേ കാട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയില്ല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പുലിയെ കണ്ടതായുള്ള വാർത്ത പ്രചരിച്ചതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.

Advertisement