കോഴിക്കോട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന ഹരിയാനയിലെ രാസലഹരി കിച്ചൻ പൂട്ടിച്ച് കേരള പൊലീസ്.പല സംസ്ഥാനങ്ങൾക്കും കഴിയാതിരുന്ന കാര്യമാണ് അതിസാഹസീകമായി കേരളാപൊലീസ് നടപ്പാക്കിയത്ഹരിയാന ഗുരുഗ്രാമിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിനാണ് കേരള പൊലീസ് പൂട്ടിട്ടത്നൈജീരയയിലെ അഴിമതിയും തൊഴിലില്ലായ്മയും കാരണമാണ് തങ്ങള്‍ ഇങ്ങനെ ആയതെന്ന് പ്രതികൾ പറഞ്ഞു
കേരളമടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്ന സംഘത്തെയാണ് കേരള പൊലീസ് ഹരിയാനയിലെത്തി പൂട്ടിയത്. ഗുരുഗ്രാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന രാസലഹരി കിച്ചൻ ഹരിയാന,ഡൽഹി പൊലീസുകളുടെ സഹായത്തോടെയാണ് കോഴിക്കോട് ടൌൺ പൊലീസ് റെയ്ഡ് ചെയ്തത്.കേന്ദ്രത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് പിടിയിലായത്.നൈജീരിയൻ പൌരന്മാരായ ഉഗോചുക്വു ജോൺ,ഹെൻറി ഒനുചുക്വു,ഒകോലി റൊമാനസ് എന്നിവരാണ് പിടിയിലായത്.കോഴിക്കോട്ടെത്തിച്ച പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.നൈജീരയയിലെ അഴിമതിയും തൊഴിലില്ലായ്മയും കാരണമാണ് തങ്ങള്‍ ഇങ്ങനെ ആയതെന്നാണ് പ്രതികൾ പറയുന്നത്.രാജ്യത്തിന്റെ കെടുകാര്യസ്ഥത മൂലം പൗരന്മർ ലോകത്ത് എല്ലായിടത്തും അറസ്റ്റിലാകുകയാണ്
2025 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയാണ് ഈ ഹരിയാന ഓപ്പറേഷനിലേക്ക് കോഴിക്കോട് ടൌൺ പൊലീസിനെ നയിച്ചത്.അന്ന് പിടിയിലായ മലപ്പുറം സ്വദേശി നൈജീരിയൻ സ്വദേശികളുടെ അക്കൌണ്ടിലേക്ക് നിരന്തരം പണമയച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയത്..ലഹരി ഉറവിടം തകർത്തത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി എംബി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു
പ്രതികളിൽ നിന്ന് 42 മൊബൈൽ ഫോണുകൾ,ത്രാസുകൾ,ലഹരി വസ്തുക്കൾ പാക്ക് ചെയ്യാനുളള സാധനങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തിട്ടുണ്ട്.പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യും






































