പരാതിയിൽ ഉറച്ച് വനിത എസ്ഐമാർ,എ ഐ ജി വിജി വിനോദ് കുമാറിന് കുരുക്ക് മുറുകുന്നു

Advertisement

തിരുവനന്തപുരം. പരാതിയിൽ ഉറച്ച് വനിത എസ്ഐമാർ. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറി

ആരോപണ വിധേയനായ എഐജി വിജി വിനോദ് കുമാറിന്റെയും വനിതാ എസ് ഐ. മാരുടെയും മൊഴി എടുക്കും. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പ് തല നടപടിയോ ഉണ്ടാകും. അന്വേഷണ ചുമതല എസ്പി മെറിൻ ജോസഫിനു ഗൂഢാലോചന എന്ന പരാതിയുമായി എഐജിയും ഡിജിപിക്ക് കത്ത് നൽകി. ഡിഐജി അജിതാ ബീഗം രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. വിനോദ്‌കുമാർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരിക്കെ രാത്രികാലങ്ങളിൽ വനിതാ ഉദ്യോഗസ്ഥർക്ക് വാട്‌സാപ്പ് വഴി സന്ദേശങ്ങൾ അയക്കുകയും വാട്‌സാപ്പിലൂടെതന്നെ വിളിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി. പരാതിക്കു പിന്നില്‍ ഗൂഡാലോചനയെന്നാണ് വിനോദ്കുമാറിന്‍റെ പരാതി.

Advertisement