പെട്രോൾ പമ്പിൽ യുവാവ് ബൈക്കിന് തീയിട്ടു

Advertisement

ആലുവ. പെട്രോൾ പമ്പിൽ യുവാവ് ബൈക്കിന് തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം. പെട്രോൾ അടിക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് ബൈക്കിന് തീ ഇട്ടതെന്ന് സൂചന
തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി

വാഹനം പൂർണമായി കത്തി നശിച്ചു. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്നശേഷം തീയിട്ടു. മറ്റൊരു വാഹനത്തിൽ യുവാവ് സഞ്ചരിച്ച ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തതിനാണ് നടപടി. പ്രസാദ് എന്ന ആളെ ചെങ്ങമനാട് പോലീസ് പിടികൂടി. വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്

Advertisement