ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സംസ്ഥാനസർക്കാർ

Advertisement

തിരുവനന്തപുരം.സെപ്റ്റംബറിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സംസ്ഥാനസർക്കാർ. എൻ ഡി എ ഭരിക്കുന്ന ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ദേവസംമന്ത്രിമാരെയോ അടക്കം പങ്കെടുപ്പിക്കും. ദേവസം വകുപ്പ് മന്ത്രി വി എൻ വാസവൻ ചെന്നൈയിൽ എത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചു.

ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്‌തംബർ 20ന്‌ പമ്പാതീരത്താണ് അയ്യപ്പസംഗമം നടക്കുക. സംഗമത്തിലേക്ക് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചു കഴിഞ്ഞു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആയ ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരെ ക്ഷണിക്കും. ദേവസ്വം മന്ത്രിമാരെ എങ്കിലും പങ്കെടുപ്പിക്കാൻ ആവശ്യപ്പെടും.സംഗമത്തിൽ സഹകരിക്കാൻ തയ്യാറുള്ള കേരളത്തിലെ എല്ലാ സംഘടനകളെയും ക്ഷണിക്കും. വിവിധസംഘടനകളുമായി നേരത്തെ ഉണ്ടായ പ്രശ്നങ്ങൾ അതിന് തടസമാകില്ല.

ചെന്നൈയിലെത്തിയ മന്ത്രി വി എൻ വാസവൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് ക്ഷണിച്ചു. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു സംഗമത്തിൽ പങ്കെടുക്കും

Advertisement