കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടക്കില്ല,ഗണേഷ്കുമാര്‍

Advertisement

തിരുവനന്തപുരം. കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ലെന്നും സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയെന്നും
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസി ലാഭത്തിൽ ആകുമെന്നും ഗതാഗത മന്ത്രി.
KSRTC ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളവും ഓണത്തിന് ബോണസും നൽകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കനകക്കുന്നിൽ ഗതാഗത വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്പോ പ്രദർശനോദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാർ. ശമ്പളം കൃത്യമായി നൽകിയപ്പോൾ ജീവനക്കാരുടെ സഹകരണം കൂടിയെന്ന് മന്ത്രി. ഓണത്തിന് ബോണസ് നൽകും.

കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ലെന്നും മന്ത്രി.

വാഹനങ്ങളിൽ ക്രൂ മാനേജ്മെൻറ് സംവിധാനം നടപ്പിലാക്കുമെന്നും
കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ആകും ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി.9 വർഷം കൊണ്ട് 11600 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകിയതെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രാൻസ്പോ വിളിച്ചറിയിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്രയിൽ ഗതാഗത വകുപ്പിലെ ആയിരക്കണക്കിന്
ജീവനക്കാർ പങ്കെടുത്തു. ഈ മാസം 24 വരെയാണ് ട്രാൻസ്പോ പ്രദർശനം.

Advertisement