മൂവാറ്റുപുഴ.ആളുമാറി പൊലീസ് മർദനം. ബാറ്ററി മോഷണം ആരോപിച്ചു ആളുമാറി മർദനം. മുവാറ്റുപുഴ സ്വദേശി അമൽ ആന്റണിക്കാണ് മർദനം ഏറ്റത്. മൂവാറ്റുപുഴ ജനമൈത്രി പോലീസ് ആണ് മർദ്ദിച്ചത്. ക്രൂരമായി മർദ്ദനമേറ്റ യുവാവ് മൂവാറ്റുപുഴയിലും തൊടുപുഴയിലും ചികിത്സ തേടി. ആക്രിക്കടയിൽ വിൽപ്പന നടത്തിയ ബാറ്ററി പൂക്കടയിൽ മോഷ്ടിച്ചതാണ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. നിരപരാധിയാണ് എന്ന് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു. യുവാവിന്റെ പരാതിയിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല






































