വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു

Advertisement

തിരുവനന്തപുരം. ആര്യനാട് വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. ഒരു ഇലക്ട്രോണിക് സ്കൂട്ടറും ബുള്ളറ്റും ആണ് കത്തി നശിച്ചത്. വാഹനങ്ങളിൽ നിന്ന് തീ അകത്തേക്ക് പടർന്ന് നാശനഷ്ടം ഉണ്ടായി. ആര്യനാട് സ്വദേശിയായ സുകു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് അപകടം. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല

Advertisement