കോഴിക്കോട്.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എം.ഡി.എം.എ യുമായി കൌമാരക്കാരൻ പിടിയിൽ.ആശുപത്രിയിൽ അഡ്മിറ്റ് ആയ സുഹൃത്തിനു എം.ഡി.എം.എ എത്തിച്ച് കൊടുക്കുന്നതിനിടെ 18 കാരൻ പിടിയിലായി.തിരുവമ്പാടി സ്വദേശി തടായിൽ വീട്ടിൽ മുഹമ്മദ് റാഫിയെയാണ് മെഡിക്കൽകോളേജ് പോലീസ് പിടികൂടിയത്.ഭക്ഷണം കൊടുക്കാനെന്ന വ്യാജനയാണ് MDMA കടത്താൻ ശ്രമിച്ചത്.പൊതിയിൽ സിറിഞ്ച് കണ്ട് സംശയം തോന്നിയ വാർഡൻ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ വിവരം അറിയിച്ചു.
ഇയാളിൽ നിന്ന് 0.09ഗ്രാം mdma കണ്ടെടുത്തു.






































