ബാലുശ്ശേരിയിൽ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയിൽ

Advertisement

കോഴിക്കോട്. ബാലുശ്ശേരിയിൽ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയിൽ.കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി ആദര്‍ശ് ,ഉണ്ണികുളം പൂനൂര്‍ സ്വദേശി അര്‍ജുല്‍ ഹരിദാസ് എന്നിവരാണ് പിടിയിലായത്.നാലംഗസംഘത്തിലുള്‍്‌പ്പെട്ട രണ്ടുപേര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

5.600 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്
ഇവരിൽ നിന്ന് 13,870 രൂപയും, ഒരു ഇലക്ട്രോണിക് ത്രാസും ,നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു..കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി ആദര്‍ശ് ,ഉണ്ണികുളം പൂനൂര്‍ സ്വദേശി അര്‍ജുല്‍ ഹരിദാസ് എന്നിവരാണ് പിടിയിലായത്.നാലംഗസംഘത്തിലുള്‍്‌പ്പെട്ട രണ്ടുപേര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികള്‍ ഊടുവഴികളിലുടെ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisement