അടൂർ: യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സമ്മർദ്ദത്തിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ യുമായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പദവി രാജിവെച്ചു.
1.25 വരെ ഞാൻ രാജി വെച്ചിട്ടില്ല.നിരപരാധിത്വം തെളിയിക്കും. എന്നെ ന്യായികരിക്കലല്ല പാർട്ടി പ്രവർത്തരുടെ ബാധ്യത. അതു കൊണ്ട് ഇപ്പോൾ 1.30 ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നു. ആരും ആവശ്യപ്പെട്ടല്ല രാജിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന വിരുദ്ധമായി ഞാൻ ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. എനിക്കെതിരെ ഒരു പരാതിയുമില്ല. പരാതി ഉന്നയിച്ച നടി എൻ്റെ പേര് പറഞ്ഞിട്ടില്ല.അവർ എൻ്റെ സുഹൃത്താണ്. നാളെയും എൻ്റെ സുഹൃത്തായിരിക്കും. സി പി എമ്മിനകത്തെ വിവാദങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ്. എൻ്റെ പേര് ആരെങ്കിലും നിങ്ങളോട് പറഞ്ഞോ എന്നായിരുന്നു മാധ്യമങ്ങളോടുള്ള ചോദ്യം. ഹണി ഭാസ്ക്കർ പങ്ക് വെച്ച പരാതി തെളിയിക്കാൻ പറ്റുമോ എന്നും രാഹൂൽ ചോദിച്ചു.ആക്ഷേപം തെളിയിക്കാൻ ഹണി തയ്യാറാകണം. ചെറു ചെറു കാര്യങ്ങളാണോ മാധ്യമങ്ങൾ വാർത്തയാക്കുന്നത്. എനിക്കെതിരെ നിരവധി വ്യക്തിയധിക്ഷേപം നടന്നിരുന്നു.ഇത് ആദ്യമായല്ല.പ്രചണ്ഡ പ്രചരണങ്ങൾ എനിക്കെതിരെ നടന്നിട്ടും ഞാൻ ഇതുവരെ പരാതി കൊടുത്തിട്ടില്ലന്നും അടൂരിലെ വീട്ടിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐ, യുവമോർച്ച, ബിജെപി, മഹിളാ മോർച്ച പ്രവർത്തകർ പൂവൻകോഴിയുടെ ചിത്രങ്ങളുമേന്തി പ്രതിഷേധം കടുപ്പിച്ചിരുന്നു
കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു.മുഖം നോക്കാതെ നടപടിയെന്നാണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. ‘വെയിറ്റ് ആൻ്റ് സീ’ എന്നായിരുന്നു കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞത്.നടപടി വൈകരുതെന്ന് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ മോശമായി സംസാരിച്ചുവെന്ന ആരോപണമാണ് എഴുത്തുകാരി ഹണി ഭാസ്കരൻ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞത്. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
താൻ യാത്രകൾ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുൽ മെസേജ് അയച്ചത്. അതിന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാൾ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് എന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞു.
രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും
ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും ഹണി പറഞ്ഞിരുന്നു.






































