റജിസ്ട്രാറുടെ സീലില്ലാതെ സര്‍ട്ടിഫിക്കറ്റ്,കേരള സർവകലാശാല അധികാര തർക്കത്തിൽ വീണ്ടും പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ

Advertisement

തിരുവനന്തപുരം. കേരള സർവകലാശാല അധികാര തർക്കത്തിൽ വീണ്ടും പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ. രജിസ്ട്രാറുടെ സീൽ പതിപ്പിക്കാനാവാത്തത് മൂലം നൂറു കണക്കിന് വിദ്യാർത്ഥികൾ വലയുകയാണ്. കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും ഫെല്ലോഷിപ്പുകൾക്കുള്ള വാർഷിക ഗ്രാന്റ് തുടർന്ന് ലഭിക്കുന്നതിന് സർവകലാശാലയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സർവകലാശാലയുടെ സീൽ പതിക്കാത്ത സർട്ടിഫിക്കേറ്റ് ഗ്രാന്റ് അനുവദിക്കുന്ന സ്ഥാപനങ്ങൾ സ്വീകരിക്കില്ല. സിൻഡിക്കേറ്റ് നിയമിച്ച ഡോ. കെ എസ് അനിൽ കുമാറും വൈസ് ചാൻസലർ നിയമിച്ച ഡോ. മിനി കാപ്പനും രജിസ്ട്രാർ സ്ഥാനത്ത് തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണം. വിനിയോഗ സർട്ടിഫിക്കറ്റ് കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ വരുന്ന വർഷത്തെ ഫെലോഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടും. ഉന്നത പഠനത്തിനുള്ള മാർക്ക്‌ ട്രാൻസ്ക്രിപ്റ്റിലും സീൽ പതിക്കാനാവാത്തത് മൂലം വിദേശ പഠനം മുടങ്ങിയതായും വിദ്യാർത്ഥികളുടെ പരാതിയുണ്ട്.

Advertisement