തിരുവനന്തപുരം.കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കുന്ന ബസ്സുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്. ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെഎസ്ആർടിസിയുടെ പുതിയ ബസുകൾ നിരത്തിലിറങ്ങുന്നത്. 143 പുതിയ ബസുകൾ ആണ് ഇന്ന് മുതൽ നിരത്തിലിറങ്ങുക. ദീർഘദൂര യാത്രകൾക്കായി സ്ലീപ്പർ എ.സി, സെമി സ്ലീപ്പർ എ.സി, പ്രീമിയം സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നീ ബസുകളും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്കുള്ള യാത്രയ്ക്കായി ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകളും ഓർഡിനറി സർവീസുകൾക്കായി മിനി ബസുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം 5.30ന് ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും. സമ്പൂർണ്ണ കെ.എസ്.ആർ.ടി.സി ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. സ്റ്റുഡൻറ് സ്മാർട്ട് കാർഡും ചടങ്ങിൽ അവതരിപ്പിക്കും. അതിനുശേഷം മൂന്നുദിവസം നീളുന്ന കെഎസ്ആർടിസി എക്സ്പോയും ഒരുക്കിയിട്ടുണ്ട്. എക്സ്പോയുടെ പ്രചരണാർത്ഥം സിനിമാതാരം മോഹൻലാൽ പങ്കെടുക്കുന്ന കെ.എസ്.ആർ.ടി.സി ഓർമ്മ എക്സ്പ്രസ് എന്ന പേരിലുള്ള ബസ് യാത്രയും ഇന്ന് നടക്കും






































