പാലക്കാട്. നഗരത്തിലെ വടക്കന്തറയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അഞ്ചാം ക്ലാസുകാരനും സ്ത്രീക്കും പരുക്ക്. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. വ്യാസ വിദ്യാനികേതൻ സ്കൂളിന് സമീപത്തെ വീടിനു മുൻപിൽ വെച്ചായിരുന്നു പൊട്ടിത്തെറി.
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്കൂളിന് പുറത്ത് വീടിന് സമീപം കണ്ട പന്തിനു സമാനമായ വസ്തു കുട്ടി എടുത്തുനോക്കുകയായിരുന്നു. സ്ഫോടക വസ്തു ആണെന്ന് തിരിച്ചറിയാതെ അഞ്ചാം ക്ലാസുകാരൻ ഇത് കല്ലുകൊണ്ട് കുത്തിപ്പൊട്ടിക്കാൻ ശ്രമിച്ചു. സമീപവാസിയായ സ്ത്രീയാണ് അതെടുത്ത് ദൂരെ കളയാൻ പറഞ്ഞത്. എറിഞ്ഞതും ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
അഞ്ചാം ക്ലാസുകാരന് കൈയ്ക്കും സമീപവാസിയായ സ്ത്രീക്ക് കാലിന് ചെറിയ പരുക്കും മാത്രമാണ് സംഭവിച്ചത് . പിന്നീട് നടത്തിയ പരിശോധനയിൽ. ഇതിനു സമാനമായ നാല് സ്ഫോടക വസ്തുക്കൾ കൂടി ഈ സ്കൂളിന് സമീപത്തുനിന്ന് കണ്ടെടുത്തു . പ്രദേശത്ത് ബോംബ്സ്കോഡും പരിശോധന നടത്തി . കണ്ടെടുത്ത സ്ഫോടക വസ്തു കൂടുതൽ പരിശോധനകൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.






































