യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

Advertisement

കണ്ണൂർ .കുറ്റ്യാട്ടൂരിൽ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉരുവച്ചാലിലെ പ്രവീണയെയാണ് സുഹൃത്തായ ജിജേഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പെരുവളത്തുപറമ്പ് സ്വദേശി ജിജേഷ് പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി ആക്രമിക്കുകയായിരുന്നു.
പ്രവീണയുടെ ഭർതൃ പിതാവും ഭർത്താവിന്റെ സഹോദരിയുടെ മകളും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചാണ് ജിജേഷ് വീടിന്റെ അടുക്കള ഭാഗത്തേക്ക് പോയത്. തുടർന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ പ്രവീണയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിയപ്പോൾ ജിജേഷിനും പൊള്ളലേറ്റു

പ്രവീണയും ജിജേഷും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഈ അടുത്ത് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായാണ് വിവരം. സംഭവത്തിൽ മയ്യിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Advertisement