തിരുവനന്തപുരം. പൊതു വിദ്യാലയങ്ങളിലെ അധ്യാപക സംഘടനകളെ നിയന്ത്രിക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തിൽ പ്രതിഷേധം.. കാറ്റഗറി സംഘടനകളെ ഒഴിവാക്കി പൊതു അധ്യാപക സംഘടനകൾക്ക് മാത്രമായി ഹിതപരിശോധന നടത്താനുള്ള തീരുമാനം ഭൂരിഭാഗം സംഘടനകളും എതിർത്തു. പൊതുവിദ്യാഭ്യാസവ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു യോഗം..
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് മേഖലകളിലായി പ്രവർത്തിക്കുന്ന 42 ൽ അധികം അധ്യാപക സംഘടനകളെ വെട്ടിക്കുറയ്ക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് നീക്കം. കാറ്റഗറി സംഘടനകളെ പൂർണമായും ഒഴിവാക്കി പൊതു അധ്യാപക സംഘടനകൾക്ക് മാത്രം അംഗീകാരം നൽകാനായിരുന്നു തീരുമാനം… ഹിതപരിശോധന നടത്തുന്നത് ചർച്ച ചെയ്യാനായാണ് ആലോചന യോഗം വിളിച്ചത്.. യോഗത്തിൽ എത്തിയ 39 സംഘടനകളിൽ 36 സംഘടനകളും നീക്കത്തെ എതിർത്തു.. യോഗ ശേഷം സെക്രട്ടേറിയറ്റിന് മുന്നാൽ പ്രതിഷേധിച്ചു
തീരുമാനവുമായി മുന്നോട്ട് പോയാൽ ഒന്നിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. CPIM അനുകൂല സംഘടനയായ KSTA, കോൺഗ്രസ് അനുകൂല സംഘടനയായ KPSTA, CPI അനുകൂല സംഘടനയായ AKSTU എന്നീ സംഘടനകൾ മാത്രമാണ് സർക്കാർ തീരുമാനത്തിൽ അനുകൂലിച്ചത്






































