കോഴിക്കോട് . ഫറോക്ക് കരുവൻതുരുത്തിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് മോഷ്ടാവ് .ഷബ്ന മൻസിൽ സുബൈദയുടെ രണ്ടു പവന്റെ മാലയാണ് മോഷ്ടിച്ചത്.പ്രതിയെ കണ്ടെത്താൻ ഫറോക്ക് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
പുലർച്ചെ രണ്ട് മുക്കാലിനാണ് കള്ളൻ വീടിനകത്ത് കയറിയത്.പിൻവശത്തെ വാതിലിൻ്റെ പൂട്ട് ഇരുമ്പ് വടി കൊണ്ട് തകർത്തായിരുന്നു ഇത്.വീടിനകത്ത് കോണിപ്പടിക്ക് സമീപമായിരുന്നു വീട്ടമ്മ കിടന്നിരുന്നത്. അവിടെയുണ്ടായിരുന്ന ഫർണിച്ചർ തട്ടിമാറ്റിയാണ് കള്ളൻ വീട്ടമ്മയ്ക്ക് സമീപമെത്തിയത്.കഴുത്തിൽ ഉണ്ടായിരുന്ന 2 പവൻ സ്വർണ്ണമാല പടിച്ചു പറിച്ചു.വീട്ടമ്മ ശബ്ദമുണ്ടാക്കിയപ്പോഴേക്കും അവിടെ നിന്നും കള്ളൻ രക്ഷപ്പെട്ടു.കഴുത്തിന് പരുക്കേറ്റിയിട്ടുണ്ട്
തൊട്ടടുത്ത വീടിൻറെ ഗേറ്റ് തുറന്നു ഒരാൾ അകത്തു കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇവിടെനിന്നാണ് ഇരുമ്പ് വടിയെടുത്തത് എന്നാണ് സംശയം.ഫറോക്ക് പോലീസിൽ പരാതി നൽകി.ഫറോക്ക് പൊലിസും എ സി പി എ എം സിദ്ദിഖിന്റെ ക്രൈം സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം തുടരുകയാണ്






































