ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സിപി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

Advertisement

കോന്നി: സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ തിരത്തെടുത്തു. കോന്നിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ചിറ്റയം തിരഞ്ഞെടുക്കപ്പെട്ടത്.സംഘടന നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറി എ പി ജയനെയും ജില്ലാ കൗൺസിലിൽ ഉൾപ്പെടുത്തി.

സ്കൂൾ പഠനകാലത്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) വഴിയാണ് ചിറ്റയം ഗോപകുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് . എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി. പിന്നീട് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിൽ (എഐടിയുസി) ചേർന്ന അദ്ദേഹം ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായി. കേരള കശുവണ്ടി തൊഴിലാലി കേന്ദ്ര കൗൺസിലിന്റെ (കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര യൂണിയൻ) സംസ്ഥാന സെക്രട്ടറി, ആശാ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കർഷക തൊഴിലാലി ഫെഡറേഷന്റെ (ബികെഎംയു) കൊല്ലം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 18 വയസ്സുള്ളപ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (സിപിഐ) ബ്രാഞ്ച് കമ്മിറ്റി അംഗമായി ചേർന്നു. ഇപ്പോൾ സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്.

2011-ൽ, കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് സിപിഐ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി പന്തളം സുധാകരനെ പരാജയപ്പെടുത്തി 607 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അദ്ദേഹം സീറ്റ് നേടി .

ആ കാലയളവിൽ, അദ്ദേഹം പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കമ്മിറ്റിയുടെ ചെയർമാനായി.

2016-ൽ, കോൺഗ്രസ് സ്ഥാനാർത്ഥി കെ കെ ഷാജുവിനെ പരാജയപ്പെടുത്തി 25,460 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം വീണ്ടും അതേ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ കൊടിക്കുന്നിൽ സുരേഷിനോട് 61,138 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിന് അദ്ദേഹം പരാജയപ്പെട്ടു. 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം ജി കണ്ണനെ 2919 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി.

Advertisement