മലപ്പുറം. മോങ്ങത്ത് 5 ലക്ഷം രൂപയുടെ രാസലഹരി എക്സൈസ് പിടികൂടി.വാഹന പരിശോധനയ്ക്കിടെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റിനർകോട്ടിക് സ്പെഷ്യൽ സ്കോഡ് ആണ് പിടികൂടിയത്.കൊണ്ടോട്ടി മാണിപ്പറമ്പ് വെച്ചാണ് 161.82 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത്.മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് അനീസ് ( 35) ആണ് അറസ്റ്റിൽ. മുഹമ്മദ് അനീസ് നിലവിൽ കാപ്പ ചുമത്തപ്പെട്ട ആളാണ്.






































