തിരുവനന്തപുരം: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ സോൺ 1 ഡിസ്ട്രിക്ട് 2ൽ ദ വേൾഡ് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ പ്രോജക്റ്റിൻ്റെ ഭാഗമായി എൽ ആർ ഡി ഇ വൈസ്മെന്റ് സാം മോസസ് പ്രഖ്യാപിച്ച റോളിംഗ് ട്രോഫി ഈ വർഷത്തെ ജേതാക്കളായ കവടിയാർ സാൽവേഷൻ ആർമി സ്കൂളിന് ലഭിച്ചു.
ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻ മനോജ് ബി ആർ സ്കൂൾ എച്ച് എം പുഷ്പിത ബി യ്ക്ക് ട്രോഫി കൈമാറി.
ചടങ്ങിൽ എല്ലാ വിഷയത്തിനും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി ആയുഷ് എസ് നായർക്ക് ക്യാഷ് അവാർഡും വിതരണം ചെയ്തു. അക്കാദമിക വർഷത്തിൽ മികച്ച അധ്യയനം നടത്തുകയും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയങ്ങൾക്കാണ് പുരസ്കാരം നൽകി വരുന്നത്. ചടങ്ങിൽ പുഷ്പിതാ ബി, സാം മോസസ്, മനോജ് ബി ആർ, ജോസ് എബ്രഹാം, ജോർജ് പെരേര, സോജാ സി മനോജ്, അരുൺകുമാർ, ബീന ജോസഫ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു.





































